Saturday, July 12, 2008

കക്ഷത്തിലെ ജനാധിപത്യവും ഉത്തരത്തിലെ വിപ്ലവവും

നാട്ടില്‍ പണ്ട്‌ നിരത്തുമ്മല്‍ നാണു എന്നറിയപ്പെട്ടിരുന്ന ഒരടിക്കാരനുണ്ടായിരുന്നു. മുമ്പില്‍ എത്രവലിയ പുള്ളിയായാലും മൂപ്പരുടെ ഒരു ഡയലോഗുണ്ട്‌. "ഡാ ഞാനിങ്ങെണീറ്റാലുണ്ടല്ലോ"്‌. ഇതുകേട്ടാല്‍ തന്നെ ആളുകള്‍ വഴിമാറിപ്പോവുകയാണ്‌ പതിവ്‌. ഒരുദിവസം ഏതോ തലതിരിഞ്ഞവന്‍ തികച്ചും ഫ്രീയായി രണ്ടങ്ങുപൊട്ടിച്ചുകൊടുത്തു. അന്നാണ്‌ നിരത്തുമ്മല്‍ നാണു എണീക്കുകയില്ല എന്ന പ്രപഞ്ചസത്യം മാലോകര്‍ക്ക്‌ പിടികിട്ടിയത്‌.

ഇടതുപക്ഷത്തിന്റെ ആത്മീയാചാര്യനാവേണ്ട യോഗ്യത നാണൂനാണെന്ന സത്യം സര്‍ദാര്‍ജി ഇപ്പോള്‍ തെളിയിച്ചുകൊടുത്തു. നല്ല തഞ്ചോം ചാറ്റല്‍മഴയുമുള്ളപ്പോള്‍ വലവെയ്‌ക്കണം എന്ന തിരിച്ചറിവൊക്കെ സര്‍ദാര്‍ജിക്കുണ്ട്‌. ഇപ്പോള്‍ വലയില്‍ കിടന്ന്‌ പിടയ്‌ക്കുകയാണ്‌. ഇനി ഉപ്പുപുരട്ടുന്ന ശുഭമുഹൂര്‍ത്തം എപ്പോഴാണെന്നേ അറിയേണ്ടൂ.

ശ്‌ത്രുവിന്റെ കരുത്തു കുറച്ചുകാണാന്‍ പാടില്ല എന്ന മാവോ പഠിപ്പിച്ചതു മറന്നു. നമ്മള്‍ക്ക്‌ അപാര ബുദ്ധിയാണെന്ന ഒരു അന്ധവിശ്വാസവും പിടിപെട്ടു. പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല.

വിപ്ലവകാരികള്‍ കമ്മിറ്റികൂടി കടലാസുമായി ചെല്ലുമ്പോള്‍ മൊണാലിസയുടെ ചിരിപോലെ ഒന്ന്‌ സര്‍ദാര്‍ജി പാസാക്കും. ആചിരിയുടെ അര്‍ത്ഥം എന്തെന്നുതീരുമാനിക്കാന്‍ അടുത്തകമ്മിറ്റിയും കൊല്ലത്തെ അണ്ടിപ്പരിപ്പും പ്ലാച്ചിമടയിലെ കുപ്പിവെള്ളവും. ആദ്യത്തെ ദിവസം ഫസ്റ്റ്‌ അന്ത്യശാസനം. രണ്ടാം ദിവസം സെക്കന്റ്‌ അന്ത്യശാസനം. മൊത്തത്തില്‍ അന്ത്യശാസനത്തിന്റെ എണ്ണം പിടിക്കുവാന്‍ യെച്ചൂരിയുടെ കയ്യിലെ വിരലുമാത്രം മതിയാവില്ല, കാരാട്ടിന്റെ കാലിലെ വിരലും കൂടി വേണ്ടിവരും. എല്ലാം കൊടുത്തു സമയം ഒത്തുവന്നപ്പോള്‍ എല്ലാ അന്ത്യശാസനങ്ങള്‍ക്കും മറുപടിയായി സര്‍ദാര്‍ജി ഒടുക്കത്തെയൊരു ചിരി പാസാക്കി. സ്ഥലം വിട്ടോളാന്‍ പറഞ്ഞു.

വിപ്ലവം എന്ന സംഗതിക്ക്‌ ഇനി പ്രസക്തിയില്ലെന്ന്‌ കമ്മിറ്റികൂടി കണ്ടെത്തിയിട്ടുണ്ടെങ്കിലും വിപ്ലവകാരികള്‍ എന്നുതന്നെയാണ്‌ നമ്മളറിയപ്പെടുക. കലമില്ലെങ്കിലും കുശവന്‍ ഉള്ളതുപോലെ. ശരിക്കുപറഞ്ഞാല്‍ നമ്മുടെ മുഖ്യ ശത്രു ജനാധിപത്യമാണ്‌. ഫാസിസം എന്നുപറയുന്നത്‌ ഇരട്ടസഹോദരന്‍ തന്നെയാണ്‌. എന്നാലോ ജനാധിപത്യം പോലെ നേതാക്കള്‍ക്ക്‌ ഇത്രയും സുന്ദരമായ ഒരേര്‍പ്പാട്‌ വേറെയില്ലതാനും. ജനത്തിന്‌ കഞ്ഞികുടിക്കാന്‍ വകയില്ലെങ്കിലും ജനപ്രതിനിധിക്ക്‌ തങ്കഭസ്‌മം കൊണ്ട്‌ തുലാഭാരം തൂക്കാനുള്ള സംവിധാനമുണ്ട്‌. ശമ്പളം കൂട്ടാന്‍ ആരോടും ചോദിക്കേണ്ടതില്ല. സഭ കണ്ടാല്‍ പിന്നെ ആജീവനാന്തം പെന്‍ഷന്‍. ഇങ്ങിനെ എല്ലാ സൗഭാഗ്യങ്ങള്‍ക്കും കാരണം പേരിലെ വിപ്ലവമായതുകൊണ്ട്‌ ഒഴിവാക്കാനാകുമോ? ഇല്ല.

പക്ഷേ ഒന്നുരണ്ടു ചൊല്ലുകളെങ്കിലും ഓര്‍ക്കണമായിരുന്നു. ഒന്ന്‌ കാറ്റുള്ളപ്പോള്‍ തൂക്കണം. അതായത്‌ മുലായം മാഡത്തിന്റെ മനസ്സില്‍ കയറുന്നതിനുമുമ്പേ ഡിവോഴ്‌സ്‌ നോട്ടീസ്‌ കൊടുക്കണമായിരുന്നു. വേറൊന്ന്‌ കാതുകുത്തിയോന്‍ പോയാല്‍ കടുക്കനിട്ടോന്‍ വരും. ഇപ്പോ കണ്ടല്ലോ അത്‌.

ഇനി ശിഷ്ടകാലം ചെലവിടുവാന്‍ പറ്റിയ ഒരു മാര്‍ഗം. നേതാക്കള്‍ മൂന്നു ഷിഫ്‌റ്റായി ജോലിചെയ്യണം. രാവിലത്തെ ഷിഫ്‌റ്റുകാര്‍, ഉറക്കമുണര്‍ന്ന്‌ വിപ്ലവാചാര്യന്‍മാരെ വന്ദിച്ച്‌ നാലുകട്ടയില്‍ ഒന്നു ബലികുടീരങ്ങളേ ആലപിച്ച്‌ റോഡിലിറങ്ങി സര്‍ദാര്‍ജിയെ ചീത്തവിളിക്കുക. ഉച്ചയോടെ തുടങ്ങുന്നവര്‍ നടുറോഡിലിറങ്ങി ബുഷിന്റെ തന്തയ്‌ക്കുവിളിക്കുക. കേള്‍ക്കാതിരിക്കില്ല. രാത്രി ഷിഫ്‌റ്റുകാര്‍ സംഘപരിവാറിനെ കൊണ്ട്‌ ലോകത്ത്‌ ഇനി സംഭവിക്കാനിരിക്കുന്ന മഹാനാശങ്ങളെപ്പറ്റി ജനങ്ങളെ ബോധവല്‌ക്കരിച്ച്‌ മുന്നേറുക.

14 comments:

NITHYAN said...

ശ്‌ത്രുവിന്റെ കരുത്തു കുറച്ചുകാണാന്‍ പാടില്ല എന്ന മാവോ പഠിപ്പിച്ചതു മറന്നു. നമ്മള്‍ക്ക്‌ അപാര ബുദ്ധിയാണെന്ന ഒരു അന്ധവിശ്വാസവും പിടിപെട്ടു. പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല.

G.manu said...

നിത്യായനത്തിനു തേങ്ങ ഉടയ്ക്കുന്നതില്‍പരം പുണ്യം വേറെ എന്തു

{{{{{{{{ഠേ}}}}}}}}

വായന ഇനി

തോന്ന്യാസി said...

മൊത്തത്തില്‍ അന്ത്യശാസനത്തിന്റെ എണ്ണം പിടിക്കുവാന്‍ യെച്ചൂരിയുടെ കയ്യിലെ വിരലുമാത്രം മതിയാവില്ല, കാരാട്ടിന്റെ കാലിലെ വിരലും കൂടി വേണ്ടിവരും. എല്ലാം കൊടുത്തു സമയം ഒത്തുവന്നപ്പോള്‍ എല്ലാ അന്ത്യശാസനങ്ങള്‍ക്കും മറുപടിയായി സര്‍ദാര്‍ജി ഒടുക്കത്തെയൊരു ചിരി പാസാക്കി. സ്ഥലം വിട്ടോളാന്‍ പറഞ്ഞു.


ഒടുക്കം ഇതൊക്കെ കണ്ട് തലയറഞ്ഞ് ചിരിയ്ക്കാന്‍ ഞമ്മള്‍ പൊതു ജനങ്ങളും......

അടകോടന്‍ said...

ഇന്ത്യയേ ക്കാള്‍ വലിയ കേരളം
ലോക സഭയേക്കാള്‍ വലിയ കേരള നിയമ സഭ.
ജനങളുടെ നീറുന്ന നൂറു നൂറു പ്രശ്നങള്‍ മറ്റിവെച്ച്,നിയമസഭയുടെ പരിതിയില്‍ പെടാത്ത,ആണവകരാറിനെതിരെ നിയമ സഭയില്‍ പ്രമേയം .
ടി.കെ.ഹം സ, "ഇവര്‍ ക്കൊക്കെ ബുദ്ധി അള്ള തന്നെ കൊടുക്കണം "

അനില്‍@ബ്ലോഗ് said...

“ശ്‌ത്രുവിന്റെ കരുത്തു കുറച്ചുകാണാന്‍ പാടില്ല എന്ന മാവോ പഠിപ്പിച്ചതു മറന്നു. നമ്മള്‍ക്ക്‌ അപാര ബുദ്ധിയാണെന്ന ഒരു അന്ധവിശ്വാസവും പിടിപെട്ടു. പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല.“

ഇത്ര ചെറുതായി കാണണൊ ശ്രീമന്‍.നിത്യന്‍?
എറ്റവും അനുയോജ്യമായ സമയത്താണു ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതെന്നു നോക്കിയാല്‍ കാണാന്‍ സാധിക്കില്ലെ? മന്ത്രിസഭ താഴെ വീഴുന്നില്ല, ആണവകരാറിന്റെ പാപത്തില്‍ പങ്കുപറ്റെണ്ട. അടുത്ത തിരഞ്ഞെടുപ്പിനു 10 മാസം സമയം കിട്ടും.തലേദിവസം വരെ കെട്ടിപ്പിടിച്ചു നടന്നിട്ട് പിറ്റെന്നു തന്നെ ഇലക്ഷന്‍ പ്രചരണത്തിനെങ്ങിനെ ഇറങ്ങും?
ഇടതുപക്ഷത്തിന്റെ ജാഗ്രതകൂടി ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ സ്ഥിതി എന്താകുമായിരുന്നു. ആലൊചനാ ശേഷി ഇല്ലാത്തതല്ല ഇടതുപക്ഷ വിമര്‍ശനം ഒരു ക്രെടിറ്റ് ആയി എടുക്കുന്ന നിരവധി പേര്‍ നെറ്റില്‍ ഉണ്ടല്ലൊ. താങ്കളും???

KPSukumaran said...

വിപ്ലവം എന്ന സംഗതിക്ക്‌ ഇനി പ്രസക്തിയില്ലെന്ന്‌ കമ്മിറ്റികൂടി കണ്ടെത്തിയിട്ടുണ്ടെങ്കിലും വിപ്ലവകാരികള്‍ എന്നുതന്നെയാണ്‌ നമ്മളറിയപ്പെടുക. കലമില്ലെങ്കിലും കുശവന്‍ ഉള്ളതുപോലെ ..!
ഉപമ കലക്കി നിത്യാ ... ഈ മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റുകാര്‍ക്ക് എന്തിന്റെ കേടാ ... എന്നാല്‍ പിന്നെ ഇവന്മാര്‍ക്ക് ഈ വിപ്ലവം നടത്തണം എന്ന ഭാഗം ആ പരിപാടിയില്‍ നിന്ന്
ഒന്ന് എടുത്തുകളഞ്ഞൂടേ ? എന്നിട്ട് അന്തസ്സോടെ ഞങ്ങള്‍ ഇതാ സോഷ്യല്‍ ഡമോക്രാറ്റുകളായിരിക്കുന്നു എന്ന് മാലോകരോട് പറഞ്ഞ് സത്യസന്ധമായ രാഷ്ട്രീയപ്പണി നോക്കിക്കൂടേ ? കാറ്റും വെളിച്ചവും അകത്ത് കേറ്റിക്കൂടാ എന്ന് തടുക്കാന്‍ വിജയന്‍ മാഷ്‌ക്ക് പരലോകത്ത് നിന്ന് സാധ്യമല്ലല്ലോ . ഞാന്‍ ഒരിക്കല്‍ ബ്ലോഗിലെഴുതി , ഈ മാര്‍. പാര്‍ട്ടിക്ക് പരിപാടി മാറ്റി ജനാധിപത്യപാര്‍ട്ടിയായിക്കൂടേ , ഉറക്കപ്പിച്ചിലും അവരൊക്കെ ജനാധിപത്യം എന്നല്ലേ പുലമ്പുന്നത് എന്ന് . ഏറ്റവും ഇടത് ഓരം ചേര്‍ന്ന് നടക്കുന്ന ഒരു ബ്ലോഗ്ഗറുടെ കമന്റ് ഇങ്ങനെ : പാര്‍ട്ടി പരിപാടി മാറ്റിയില്ലെങ്കില്‍ സി.പി.എമ്മിനെ മൂക്കില്‍ കയറ്റിക്കളയുമോ എന്ന് . ഇതുപോലത്തെ അണികളാണെങ്കില്‍ കലമെന്തിന് കുശവന്‍ തന്നെ ധാരാളം !

MANIKANDAN [മണികണ്ഠന്‍‌] said...

നിത്യന്‍‌ജി നിരത്തുമ്മേല്‍ നാണു മാത്രമല്ല എട്ടുകാലി മമ്മൂഞ്ഞും കൂടിയാണ് ഈ വിഭാഗം. യു പി എ സര്‍ക്കാര്‍‌ എന്തെങ്കിലും നല്ലതു ചെയ്തിട്ടുണ്ടെങ്കില്‍ “അതിന്റാളും ഞമ്മളാണെന്നു” അവകാശപ്പെടാന്‍ ഒരു മടിയും ഇല്ല. പിന്നെ ലോകത്തില്‍ ഒരു സ്ഥലത്തും ഒറ്റക്കുജയിക്കാന്‍ കഴിവില്ലാത്ത ചന്ദ്രചൂഢന്‍ സാറിന്റേതുപോലുള്ള പാര്‍ട്ടികള്‍ ദേശീയപാര്‍‌ട്ടികളെ വട്ടംകറക്കുന്നതുകാണുമ്പോള്‍ നമ്മുടെ ജനാധിപത്യ സംവിധാനത്തോടു നീരസം തോന്നുന്നു.

SreeDeviNair said...

nithyan,
നിത്യായനത്തിന്
എന്റെ,ആശംസകള്‍..സ്നേഹത്തോടെ,
ചേച്ചി..

Inji Pennu said...

:-)

തറവാടി said...

;)

നചികേതസ്സ് said...

നിത്യാ ഇതും കൂടി കൂട്ടി വായിയ്ക്കണേ
http://www.ibnlive.com/blogs/sagarikaghose/223/51800/red-letter-day.html

നചികേതസ്സ് said...

Comment tracking

t.k. formerly known as തൊമ്മന്‍ said...

കലക്കി!

മുസാഫിര്‍ said...

പുലി വരുന്നേ,പുലി വരുന്നേ എന്നു പറഞ്ഞ് ഇപ്പോ പുലി വന്നപ്പോള്‍ എലിയോളമില്ല.
എഴുത്ത് ഇഷ്ടമായി,നിത്യന്‍